മാധവന്‍ ബി. നായര്‍ക്ക് ഐഎപിസി കമ്മ്യൂണിറ്റി സര്‍വീസ് അവാര്‍ഡ്

ന്യൂയോര്ക്ക്: ഇന്ഡോ അമേരിക്കന് പ്രസ്‌ക്ലബിന്റെ അന്താരാഷ്ട മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച കമ്മ്യൂണിറ്റി സര്വീസ് അവാര്ഡിന് മാധവന് ബി. നായര് അര്ഹനായി. എംബിഎന് എന്നറിയപ്പെടുന്ന മാധവന് ബി നായര് എല്ലായ്പ്പോഴുംസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്ത്തിക്കുന്ന ഒരു സംരംഭകനാണ്.
ചാര്ട്ടേഡ്ഫിനാന്ഷ്യല് കണ്സള്ട്ടന്റായഎംബിഎന് ഫോക്കാന 2018-2020ന്റെ പ്രസിഡന്റാണ്. ഈ സമയത്ത് അദ്ദേഹം കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസം, ബില്ഡ്‌കേരള, എയ്ഞ്ചല് കണക്ട്, ഫ്‌ലവര്സ് ടിവിയുമായിസംയുക്തമായി തുടങ്ങിയ സ്റ്റുഡന്റ്സ്റ്റാര്ട്ട് അപ്പ് പ്രോജക്ടുകള്, ലോക മലയാളി കണക്റ്റ് 2020 തുടങ്ങി വിവിധ പദ്ധതികള് ഇദ്ദെഹം ആരംഭിച്ചു.
കേരളത്തിലെ 10 ജില്ലകളിലെ 100 വീടുകള്ക്ക്‌കേരള സര്ക്കാരിന്റെ ഭവനം ഫൌണ്ടേഷനുമായി ചേര്ന്നുഫോക്കാന ഭവന പദ്ധതി തുടങ്ങുവാന് അദ്ദേഹം പ്രധാന പങ്കുവഹിച്ചു.സാമൂഹ്യ സേവനങ്ങള്ക്കായി 2018ല് ”വേലു തമ്പി ദളവദേശീയ അവാര്ഡ്”എംബിഎനു ലഭിച്ചു. യുക്മ(യുകെ മലയാളി അസോസിയേഷനുകളുടെ യൂണിയന്) മാതൃ സംഘടന 2020 ഫെബ്രുവരിയില് ലണ്ടനില് വച്ച് മികച്ച ട്രാന്സ്-അറ്റ്‌ലാന്റിക് നേതാവായി അവാര്ഡ്‌നല്കിഎംബിഎനിന് ആദരിച്ചു.
സമൂഹത്തിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് എംബിഎന് കേരളത്തിലെ ആദി ശങ്കര ഗ്രൂപ്പ് 2019ലെ ആദി ശങ്കരഎക്‌സലന്സ്അവാര്ഡുംനല്കി. യുഎസ്എയിലെ ന്യൂജേര്സിയിലുള്ള ‘NAMAM'(നോര്ത്ത് അമേരിക്കന് മലയാളിസ്ആന്ഡ്അസോസിയേറ്റഡ്‌മെംബെര്സ്) സ്ഥാപകനും ചെയര്മാനുമാണ്. NAMAM എക്‌സലന്സ് അവാര്ഡ് അമേരിക്കയിലുള്ള മലയാളികള്ക്കു ലഭിക്കാവുന്ന മികച്ച പുരസ്‌കാരങ്ങളില് ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *