കിറ്റെക്സ് ഗ്രൂപ്പ് സ്ഥാപകന്‍ എം.സി. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (86) നിര്യാതയായി

ഏലിയാമ്മ ജേക്കബിന്റെ (അന്ന – കിറ്റെക്സ് ഗ്രൂപ്പ്) നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു

ന്യൂയോർക്ക്: അന്ന – കിറ്റെക്സ്  ഗ്രൂപ്പ് സ്ഥാപകനും കിഴക്കമ്പലം മേയ്ക്കംകുന്നേൽ പരേതനായ എം സി. ജേക്കബിന്റെ ഭാര്യയുമായ ഏലിയാമ്മ ജേക്കബ്‌ (86) നിര്യാണത്തിൽ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവൻ.ബി. നായർ അനുശോചിച്ചു. സാമൂഹിക സാംസ്കാരിക വ്യവസായിക രംഗത്ത് ഉജ്ജ്വല പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന അന്ന – കിറ്റെക്സ് വ്യവസായ ശൃംഖലയുടെ അമരക്കാർക്ക് എന്നും പ്രചോദനവും മാർഗ്ഗദീപവുമായിരുന്നു ഏലിയാമ്മ ജേക്കബ്.ട്വിന്റി – ടിന്റി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലൂടെ സമഭാവനയിൽ അധിഷ്ഠിതമായ സാമൂഹ്യ പരിഷ്ക്കരണവും പ്രായോഗിക സാമൂഹിക ക്ഷേമവും എങ്ങനെ നടപ്പിലാക്കാമെന്ന് തെളിയിച്ച ഒരു ഭവനത്തിന്റെ ഊർജ്ജ സ്രോതസുമായിരുന്നു ഏലിയാമ്മ ജേക്കബ്. കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡ് എം.ഡിയും പരേതയുടെ പുത്രനുമായ സാബു ജേക്കബ് ഫൊക്കാനയുടെയും പ്രവാസി മലയാളികളുടെയും അടുത്ത ബന്ധു കൂടിയാണ്. പുണ്യവതിയായ ഈ മാതാവിന്റെ വിയോഗത്തിൽ ദു:ഖിക്കുന്ന ബന്ധുമിത്രാദികൾക്കൊപ്പം ഫൊക്കാനയും പങ്കുചേരുന്നതായി മാധവൻ . ബി.നായർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

സംസ്ക്കാരം ഒക്ടോബർ 11 ഞായറാഴ്ച്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് സ്വവസതിയിലെ ശിശ്രൂഷയ്ക്ക് ശേഷം കിഴക്കമ്പലം സെയിന്റ് പീറ്റർ ആന്റ് സെയിന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സംസ്ക്കാരച്ചടങ്ങുകൾ യൂട്യൂബിലൂടെ കാണാവുന്നതാണ്.
യുട്യൂബ് ലിങ്ക് :

Leave a Reply

Your email address will not be published. Required fields are marked *