ഫൊക്കാനയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍, ജാഗ്രത പുലര്‍ത്തണം: ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാനയുടെ കണ്‍വന്‍ഷനും തെരഞ്ഞെടുപ്പും സംബന്ധിച്ച് ഔദ്യോഗിക നേതൃത്വം മെമ്പര്‍ അസോസിയേഷനുകള്‍ക്ക് അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.


ഫൊക്കാനയുടെ ഔദ്യോഗിക അറിയിപ്പെന്ന പേരില്‍ മെമ്പര്‍ അസോസിയേഷനുകള്‍ക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് തല്പര കക്ഷികള്‍ കത്തുകള്‍ അയച്ചിട്ടുള്ളതായി ഔദ്യോഗിക നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ കത്തുകള്‍ക്കോ അറിയിപ്പുകള്‍ക്കോ ഫൊക്കാനയുടെ ഭരണ നിയമാവലി പ്രകാരം യാതൊരുവിധ നിയമ സാധുതയുമില്ലെന്നും ഔദ്യോഗിക നേതൃത്വം യാതൊരുവിധ വിജ്ഞാപനവും തെരഞ്ഞെടുപ്പ് സംബന്ധിച്ചോ , കണ്‍വന്‍ഷന്‍ സംബന്ധിച്ചോ പുറപ്പെ ടുവിച്ചിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.


ലോകമാകെ കൊവിഡ് വ്യാപന ഭീഷണിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വേളയില്‍ അമേരിക്കയിലെ പ്രവാസി സമൂഹവും അതിന്റെ കെടുതികള്‍ അനുഭവിച്ച് വരികയാണ്. ഇത്തരം സാഹചര്യത്തില്‍ പ്രവാസ ഭൂമിയിലെ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളാട് സഹകരിക്കേണ്ടതും തദ്ദേശിയര്‍ക്കൊപ്പം പ്രവാസി സമൂഹത്തിന്റെ കൂടി ബാധ്യതയും ഉത്തരവാദിത്വവുമാണ്. ഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഫൊക്കാന സാമൂഹിക അകലം പാലിക്കണമെന്ന നിഷ്‌ക്കര്‍ഷ കൂടി പരിഗണിച്ച് ആഘോഷങ്ങളും മത്സരങ്ങളും മാറ്റി വച്ച് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ആ വിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്.


വരും ദിവസങ്ങളില്‍ അമേരിക്കയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം വരുന്ന മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിന്റെയും കണ്‍വന്‍ഷന്റെയും തീയതി നിശ്ചയിക്കുമെന്നാണ് ഫൊക്കാന നാഷണല്‍ കമ്മിറ്റി കൈക്കൊണ്ട തീരുമാനം. അതല്ലാതെ തെരഞ്ഞെടുപ്പു പ്രക്രിയകളുടെ ഏകോപനത്തിനായി തല്‍ക്കാലം മറ്റൊരു സമിതി രൂപീകരിക്കുകയോ, ചുമതലപ്പെത്തുകയോ ചെയ്തിട്ടില്ല.


തെരഞ്ഞെടുപ്പ് സംബന്ധിച്ച് മെമ്പര്‍ അസോസിയേഷനുകള്‍ അയക്കേണ്ട ഡെലിഗേഷന്‍ ലിസ്റ്റ്, രജിസ്‌ട്രേഷന്‍ അപേക്ഷ എന്നിവ അയക്കേണ്ട തീയതി ഔദ്യോഗികമായി തന്നെ ജനറല്‍ സെക്രട്ടറി അറിയിക്കുന്നതായിരിക്കും. ഫൊക്കാന ഇലക്ഷന്‍ കമ്മിഷന്റെ പേരില്‍ ചില കോണുകളില്‍ നിന്ന് വരുന്ന കുറിപ്പുകളൊന്നും തന്നെ നിയമാനുസൃതമല്ലെന്നും സംഘടനയുടെ യശസിന് കളങ്കമുണ്ടാക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമമാണെന്നും ഇവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജനറല്‍ സെക്രട്ടറി ടോമി കോക്കാട്ട് അഭ്യര്‍ത്ഥിച്ചു.

Ref from : https://emalayalee.com/varthaFull.php?newsId=217169

Leave a Reply

Your email address will not be published. Required fields are marked *