ഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷന്‍

ഫൊക്കാന റീജിയണല്‍ കണ്‍വന്‍ഷന്‍ -ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു |  0Comment
മൊയ്‌തീന്‍ പുത്തന്‍ചിറ
ന്യൂയോര്‍ക്ക്‌: ഒക്ടോബര്‍ 29-ന്‌ ക്വീന്‍സിലെ ഗ്ലെന്‍ ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ (74-20 കോമണ്‍വെല്‍ത്ത്‌ ബൗളിവാഡ്‌, ബെല്‍റോസ്‌, ന}യോര്‍ക്ക്‌ 11426) നടത്തുന്ന ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണെന്ന്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്‌, സെക്രട്ടറി ഇന്നസന്റ്‌ ഉലഹന്നാന്‍, ജോയിന്റ്‌ സെക്രട്ടറി കെ.കെ. ജോണ്‍സണ്‍,ട്രഷറര്‍ ജോര്‍ജ്ജുകുട്ടി ഉമ്മന്‍, കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ജോസ്‌ കാനാട്ട്‌ എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടത്തുന്ന യുവജനോത്സവത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 25നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന്‌ യുവജനോത്സവ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ശബരി നാഥ്‌, അനു ജോസഫ്‌, കെ.കെ. ജോണ്‍സണ്‍, അജില്‍ കൊച്ചുകുടിയില്‍, ചെറിയാന്‍ പെരുമാള്‍ എന്നിവര്‍ അറിയിച്ചു. മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന അസ്സോസിയേഷന്‌ ഒരു പ്രത്യേക അവാര്‍ഡ്‌ ലഭിക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

അപേക്ഷാ ഫാറവും നിബന്ധനകളും ലഭിക്കുന്നതിന്‌ This e-mail address is being protected from spambots. You need JavaScript enabled to view it എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്‌.