ഫൊക്കാന യൂത്ത് മിഡ്-വെസ്റ്റ് റീജിയന്റെ ഐസ് ബ്രേക്കര്‍ 2011 വന്‍വിജയം
മൊയ്തീന്‍ പുത്തന്‍ചിറ
വീലിംഗിലെ എക്‌സിക്യൂട്ടീവ് പ്ലാസ ഹോട്ടലില്‍ വച്ച് ഫൊക്കാന മിഡ്-വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ടോമി അമ്പേനാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂത്ത് വിംഗ് ചെയര്‍മാന്‍ അരുണ്‍ നെല്ലാമറ്റത്തിന്റെ സ്വാഗതപ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. യുവജനങ്ങള്‍ക്കായി ഫൊക്കാന നടപ്പിലാക്കിവരുന്ന വിവിധയിനം പരിപാടികളിലൊന്നാണ് ഈ ഐസ് ബ്രേക്കര്‍ എന്ന് തന്റെ ഉത്ഘാടനപ്രസംഗത്തില്‍ ഫൊക്കാന ദേശീയ നേതാക്കളും യുവജനങ്ങളുമടങ്ങുന്ന സദസ്സിനെ അഭിസംബോധന ചെയ്ത് ഉത്ഘാടകന്‍ശ്രീ ജേക്കബ്ബ് ഗ്രിഗറി പറഞ്ഞു.
തുടര്‍ന്ന് ടോമി അമ്പേനാട്ട്, മറിയാമ്മ പിള്ള, വര്‍ഗീസ് പാലമലയില്‍ , അഗസ്റ്റിന്‍ കരിങ്കുറ്റി, സതീഷ് നായര്‍ എന്നിവര്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും,ഫൊക്കാന യുവജനങ്ങള്‍ക്കായി ആസൂത്രണം ചെയ്തിരിക്കുന്ന വിവിധയിനം കര്‍മ്മപദ്ധതികളെക്കുറിച്ചും വിവരണം നല്‍കി.
യൂത്ത് സെക്രട്ടറി എബി റാന്നി പരിപാടി വിജയകരമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് വിവിധയിനം ഐസ് ബ്രേക്കിംഗ് ഗെയിമുകള്‍ എബി റാന്നിയുടെ നേതൃത്വത്തില്‍ നടന്നു. ബൗളിംഗ് ആയിരുന്നു യുവജനങ്ങളെ ഏറെ ആകര്‍ഷിച്ചതും ഹരം പകര്‍ന്നതുമായ ഗെയിം. വൈകീട്ട് നാലു മണിക്ക് ആരംഭിച്ച പരിപാടികള്‍ രാത്രി പത്തു മണിയോടെ അവസാനിച്ചു.
ആഗസ്റ്റില്‍ നടക്കുന്ന യൂത്ത് കണ്‍വന്‍ഷനിലേക്ക് മിഡ്-വെസ്റ്റില്‍ നിന്നുള്ള ഭൂരിഭാഗം യുവജനങ്ങളും പങ്കെടുക്കുമെന്ന് ഈ പരിപാടിയിലൂടെ തെളിയിച്ചിരിക്കുകയാണെന്ന് യൂത്ത് ചെയര്‍മാന്‍ അരുണ്‍ നെല്ലാമറ്റം അഭിപ്രായപ്പെട്ടു. യൂത്ത് കമ്മിറ്റി അംഗങ്ങളായ സനീഷ് ജോര്‍ജ്ജ്, ജോലുക്ക് ചിറയില്‍ , ഷിനു ഫിലിപ്പോസ്, ഗീതു കുറുപ്പംപറമ്പില്‍ , മേരി പയസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



Main Menu
- FOKANA National Committee 2010-2012
- FOKANA Board Of Trustees
- Foundation Members
- President's Address
- Secretary's Address
- BOT Chairman Address

